
Perinthalmanna Radio
Date: 13-01-2026
പട്ടിക്കാട്: റെയിൽവേ ഗേറ്റിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന പട്ടിക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. പാലം പണി തുടങ്ങുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനായുള്ള സർവീസ് റോഡുകളുടെ ടാറിങ് പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിനായി പ്രധാന പാത പൂർണ്ണമായും അടയ്ക്കുന്ന സാഹചര്യത്തിലാണ് റോഡിന്റെ ഇരു വശങ്ങളിലും സർവീസ് റോഡുകൾ സജ്ജമാക്കുന്നത്. സർവീസ് റോഡിലെ ടാറിങ് ജോലികൾ പൂർത്തിയാകുന്നതോടെ ഗതാഗതം ഈ വഴിയിലൂടെ തിരിച്ചു വിടും. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
ഏകദേശം ഒരു വർഷത്തോളം കാലയളവിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ യന്ത്ര സാമഗ്രികളും നിർമ്മാണ വസ്തുക്കളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ ഉണ്ടാകുന്ന രൂക്ഷമായ വാഹനക്കുരുക്കിന് മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ പരിഹാരമാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
