ആയുര്‍വേദ ആശുപത്രിയും ടൗണ്‍ഹാളും പൂര്‍ത്തിയാക്കാൻ വഴിയൊരുങ്ങുന്നു

Share to

Perinthalmanna Radio
Date: 13-02-2024

പെരിന്തല്‍മണ്ണ: നാലു  വർഷം മുമ്പ് തുടങ്ങി വെച്ച്‌ തൂണുകളില്‍ ഒതുങ്ങി നില്‍ക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയുടെ രണ്ട് പ്രധാനപ്പെട്ട വികസന പദ്ധതികള്‍ പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നു.

അഞ്ചു കോടി രൂപ ചെലവില്‍ ചോലാംകുന്നില്‍ നിർമിക്കുന്ന ആയുർവേദ ആശുപത്രിയും ഏഴു കോടി ചെലവില്‍ പൂർത്തിയാക്കേണ്ട ടൗണ്‍ ഹാളുമാണവ. നിർമാണം തുടങ്ങി നാലു വർഷമായി രണ്ടു പദ്ധതികളും പാതി വഴിയിലാണ്.

ഇൻഡോർ മാർക്കറ്റ് പൂർത്തിയാക്കാനായി 30 കോടി രൂപ വായ്പയെടുക്കാൻ അനുമതി തേടിയത് ഈ പദ്ധതികള്‍ കൂടി പൂർത്തിയാക്കാനാണ്. രണ്ടു പദ്ധതികളും പുതിയ എസ്റ്റിമേറ്റില്‍ പുനരാരംഭിക്കുമ്ബോള്‍ നേരത്തെ കണക്കാക്കിയതിനേക്കാള്‍ പണം വേണ്ടി വരും.

ടൗണ്‍ ഹാള്‍ നിർമാണത്തിന് നാലു കോടി രൂപ ഇതിനകം ചെലവഴിച്ച്‌ രണ്ടുനില കെട്ടിടത്തിന്റ പ്രാഥമിക രൂപമായി. ആധുനിക സൗകര്യങ്ങളോടെ 2020 തുടക്കത്തിലാണ് രണ്ടു പദ്ധതികള്‍ക്കും ആരംഭം കുറിച്ചത്. പണമില്ലാതെ രണ്ടും മുടങ്ങി. നഗരസഭയുടെ പ്രധാനപ്പെട്ട സെമിനാറുകളും പൊതുപരിപാടികളും കഴിഞ്ഞ നാലു വർഷത്തിലേറെയായി സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. പഴയ മൂസക്കുട്ടി സ്മാരക ടൗണ്‍ഹാള്‍ കാലപ്പഴക്കം കാരണം 2019 ലാണ് പൊളിച്ച്‌ ഏഴുകോടിയില്‍ നവീകരിക്കാനുള്ള പദ്ധതി തയാറാക്കിയത്. പണമില്ലാതെ മുടങ്ങിയതാണ്. കരാറെടുത്തവർ പൂർത്തിയാക്കിയ പണിക്കുള്ള പണം കിട്ടാൻ നേരത്തെ നരഗസഭക്കെതിരെ നിയമ നടപടി തുടങ്ങിയിരുന്നു.

ചോലോംകുന്നില്‍ നഗരസഭ ഉടമസ്ഥതയിലുള്ള അരയേക്കറില്‍ നാലു വർഷം മുമ്ബ് നിർമാണം തുടങ്ങിയ ഗവ. ആയുർവേദ ആശുപത്രി ഏതാനും തൂണുകളില്‍ നില്‍ക്കുകയാണ്. അഞ്ചു കോടിയില്‍ 75 ലക്ഷം ദേശീയ ആയുഷ് മിഷൻ വിഹിതവും ബാക്കി നഗരസഭ ഫണ്ടും ഉപയോഗിക്കാനായിരുന്നു തീരുമാനം. നാലുമാസം കൊണ്ടു തീർക്കാൻ ലക്ഷ്യമിട്ട് പ്രീ ഫാബ് സാങ്കേതിക വിദ്യയില്‍ പൊതുമേഖല കമ്ബനിയായ എഫ്.എ.സി.ടി.ആർ സി.എഫ് ആണ് നിർമ്മാണം തുടങ്ങിയത്. നാലു മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത് പണണില്ലാതെ മുടങ്ങി നാലുവർഷമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *