
Perinthalmanna Radio
Date: 13-02-2026
പെരിന്തൽമണ്ണ: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പൂർണ്ണമായിരുന്നു. പണിമുടക്കിനെ തുടർന്ന് ഇന്നലെ നഗരത്തിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയും ഗതാഗത സംവിധാനങ്ങൾ നിലയ്ക്കുകയും ചെയ്തിരുന്നു.
പെരിന്തൽമണ്ണ ടൗണിന് പുറമെ അങ്ങാടിപ്പുറം, പുലാമന്തോൾ, കൊളത്തൂർ എന്നിവിടങ്ങളിൽ പണിമുടക്കിയ തൊഴിലാളികൾ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
പണിമുടക്ക് അവസാനിച്ചതോടെ ഇന്ന് രാവിലെ മുതൽ നഗരം സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്, ബസ് സർവീസുകളും പുനരാരംഭിച്ചു. ഇന്നലത്തെ പണിമുടക്ക് പെരിന്തൽമണ്ണ മേഖലയിൽ സമാധാന പരമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
