തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം

Share to



Perinthalmanna Radio
Date: 12-03-2024

മലപ്പുറം : ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും 2024-25 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നൽകി. സാങ്കേതിക പിഴവുകൾ കാരണം അംഗീകാരം നൽകാതെ മാറ്റിവെച്ചിരുന്ന കോട്ടയ്ക്കൽ നഗരസഭ, മലപ്പുറം നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്കുകൂടി ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകിയതോടെയാണിത്. മൂർക്കനാട്, പുഴക്കാട്ടിരി, തവനൂർ, കോഡൂർ എന്നീ പഞ്ചായത്തുകളുടെയും പെരുമ്പടപ്പ്, മങ്കട ബ്ലോക്ക് പഞ്ചായത്തുകളുടെയും 2023-24 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. 2023-24 സാമ്പത്തികവർഷത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗവും യോഗം വിലയിരുത്തി.

43.93 ശതമാനം ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളിൽ 53.24 ശതമാനം ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്താണ്. നഗരസഭകളിൽ 54.97 ശതമാനം ചെലവഴിച്ച് പെരിന്തൽമണ്ണ നഗരസഭ സംസ്ഥാനതലത്തിൽ ഏഴാം സ്ഥാനത്തും 53.63 ശതമാനം ചെലവഴിച്ച് പൊന്നാനി നഗരസഭ എട്ടാം സ്ഥാനത്തുമാണ്. ഗ്രാമപ്പഞ്ചായത്തുകളിൽ 57.05 ശതമാനം ചെലവഴിച്ച തിരുവാലി പഞ്ചായത്ത് സംസ്ഥാനതലത്തിൽ 24-ാം സ്ഥാനത്താണ്.ബ്ലോക്ക് പഞ്ചായത്തുകളിൽ 57.29 ശതമാനം ചെലവഴിച്ച തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനതലത്തിൽ 14-ാം സ്ഥാനത്തുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ എ.എം. സുമ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *