
Perinthalmanna Radio
Date: 13-03-2024
പെരിന്തൽമണ്ണ ∙ സിഎച്ച് സെന്ററിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് നടന്നുവരുന്ന നോമ്പുകാല ഭക്ഷണ വിതരണം തുടങ്ങി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
നോമ്പു തുറക്കാനുള്ള വിഭവങ്ങൾക്കു പുറമേ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞി ഉൾപ്പെടെ രാത്രിഭക്ഷണവും വിതരണം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ജന. സെക്രട്ടറി എ.കെ.മുസ്തഫ, എ.കെ.നാസർ, എസ്.അബ്ദുൽ സലാം, എം.എസ്.അലവി, അബൂബക്കർ ഹാജി, കുറ്റീരി മാനുപ്പ, ഡോ.ബിന്ദു, ഡോ.ഷാജി അബ്ദുൽ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
