
Perinthalmanna Radio
Date: 13-03-2025
പെരിന്തൽമണ്ണ: വേനൽച്ചൂടിന് ആശ്വാസം പകർന്ന് മഴ. ജില്ലയിൽ മിക്കവാറുമെല്ലാ പ്രദേശങ്ങളിലും ഇന്നലെ വൈകിട്ട് വേനൽ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ ഇതു ചാറ്റൽ മഴയിൽ ഒതുങ്ങിയപ്പോൾ മറ്റുചില സ്ഥലങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. വൈകിട്ടു നാലരയോടെ തുടങ്ങിയ മഴ ചില പ്രദേശങ്ങളിൽ രാത്രിയിലേക്കും നീണ്ടു. തീരദേശ മേഖലയിലായ തിരൂരിൽ ശക്തമായ മഴയും ഒപ്പം കാറ്റും വീശി. മലയോര മേഖലയായ കരുവാരകുണ്ടിലും ശക്തമായ കാറ്റിന്റെ അകമ്പടി മഴയ്ക്കൊപ്പമുണ്ടായിരുന്നു. ഇവിടെ വൈദ്യുതി വിതരണത്തിലും തടസ്സമുണ്ടായി. പെരിന്തൽമണ്ണ, പൊന്നാനി, താനൂർ, പരപ്പനങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, എടക്കര, നിലമ്പൂർ, വണ്ടൂർ എന്നിവിടങ്ങളിലെല്ലാം ഇന്നലെ മഴ കിട്ടി. വലിയ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും വൈകിട്ടോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടി മഴ തുടർന്നാൽ വേനൽ ച്ചൂടിനും ജല ദൗർലഭ്യത്തിനും ഒരുപരിധി വരെ ആശ്വാസമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
