വനിതാ ദിനാഘോഷം; ജ്വാല പരിശീലനം സംഘടിപ്പിച്ചു

Share to

Perinthalmanna Radio
Date: 13-03-2025

പെരിന്തൽമണ്ണ: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പൊലീസ് ജ്വാല പരിശീലന പദ്ധതി സബ് കലക്‌ടർ അപൂർവ ത്രിപാഠി ഉദ്ഘാടനം ചെയ്‌തു. അഡീഷനൽ എസ്പി ഫിറോസ് എം.ഷഫീഖ് ആധ്യക്ഷ്യം വഹിച്ചു. നേത്രരോഗ വിദഗ്ധ ‍ഡോ.ദിവ്യ, ഐഎംഎ വിമൻസ് വിങ് അധ്യക്ഷ ഡോ.നിഷ, നീന്തൽ കോച്ച് നളിനീദേവി, നാഷനൽ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് റിത മോൾ, കോട്ടയ്ക്കൽ ആര്യവൈദ്യശാല എച്ച്ഒഡി ശൈലജ മാധവൻകുട്ടി, ഡോ.ലീല രാംദാസ്, ലീഗൽ അഡ്വൈസർ ജയ, ഡോ.ഷീബ, നൂർജഹാൻ ഷാനിയ, രമണി തുടങ്ങിയവരെ ആദരിച്ചു.

ഡിവൈഎസ്‌പി പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ, എൻടിസി മജീദ്, രാജീവ് തച്ചിങ്ങനാടം, ഡോ. പി.കൃഷ്‌ണദാസ്, അബേറ്റ് മാനേജർ സിറാജ്, എസ്‌ഐ സജിനി, എസ്ഐ അനിൽകുമാർ, ഡോ.മധു, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ജില്ലാ പൊലീസ് മാസ്‌റ്റർ പരിശീലകരായ കെ.വത്സല, കെ.സി.സിനിമോൾ, സോണിയ മേബിൾ എന്നിവർ പരിശീലനം നയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *