
Perinthalmanna Radio
Date: 13-03-2025
മങ്കട: തിരൂർക്കാട് – ആനക്കയം, കൊളത്തൂർ – മലപ്പുറം റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ഘട്ടംഘട്ടമായി തുക അനുവദിക്കാമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ടാറിങ് 14 വർഷങ്ങൾക്ക് മുൻപാണ് ചെയ്തത്. മഞ്ചേരിയിലെയും പെരിന്തൽമണ്ണയിലെയും കൊളത്തൂരിലെയും വിവിധ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളും വിദ്യാർഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന റോഡാണിത്. വിഷയം ഒട്ടേറെ തവണ നിയമസഭയിലും മന്ത്രിയുടെയും ശ്രദ്ധയിൽ എംഎൽഎ കൊണ്ടുവന്നിട്ടും പരിഹാരമായില്ല. ഫണ്ട് അനുവദിക്കാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകുമെന്ന് എംഎൽഎ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
