പുതിയ തൂത പാലം താൽക്കാലികമായി തുറന്നു

Share to


Perinthalmanna Radio
Date: 13-03-2026

പെരിന്തൽമണ്ണ : പുതിയതായി നിർമ്മിച്ച തൂത പാലം താൽക്കാലികമായി ഗതാഗതത്തിനായി തുറന്നു കൊടുത്തു. നിലവിലുള്ള പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചത്.

പഴയ പാലത്തിൽ റീ-ടാറിംഗ് ഉൾപ്പെടെയുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പുതിയ പാലത്തിന്റെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായെങ്കിലും കൈവരികളുടെ നിർമ്മാണം അടക്കമുള്ള ചില മിനുക്കുപണികൾ കൂടി ഇനിയും തീരാനുണ്ട്.

എങ്കിലും  പഴയ പാലത്തിന്റെ നവീകരണം വേഗത്തിലാക്കാനാണ് പുതിയ പാലം ഭാഗികമായി സജ്ജമായപ്പോൾ തന്നെ തുറന്നു കൊടുത്തത്. വരും ദിവസങ്ങളിൽ ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാക്കി പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *