നജീബ് കാന്തപുരം എംഎൽഎക്കെതിരെ പെരിന്തൽമണ്ണയിൽ പോസ്റ്റർ

Share to


Perinthalmanna Radio
Date: 13-03-2026

പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎക്കെതിരെ മുസ്‌ലിം ലീഗ് പോരാളികൾ എന്ന പേരിൽ പെരിന്തൽമണ്ണയിൽ പോസ്റ്ർ. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ കഴിവും പ്രാപ്‌തിയുമുള്ള മൂന്ന് നേതാക്കൾ ഉള്ളപ്പോൾ കോഴിക്കോട് നിന്നും ഒരു പേമെന്റ് സീറ്റ് മണ്ഡലത്തിൽ ഇനിയും അനുവദിക്കരുതെന്നും കഴിവുള്ള നേതാക്കളാണെങ്കിൽ സ്വന്തം മണ്ഡലത്തിൽ ജയിച്ചു വാ എന്നുമാണ് പോസ്റ്ററിൽ.

പെരിന്തൽമണ്ണയിലെ മുസ്‌ലിം ലീഗ് നേതാക്കളായ എ.കെ.മുസ്‌തഫ, എ.കെ.നാസർ, ഉസ്‌മാൻ താമരത്ത് എന്നിവരുടെ ഫോട്ടോയും ഉണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പേയ്മെന്റ് സീറ്റ് അവസാനിപ്പിക്കുക എന്നും ഫ്ലെക്‌സിലുണ്ട്. പെരിന്തൽമണ്ണയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിലാണ് ഫ്ലക്‌സ്. സാമൂഹിക മാധ്യമങ്ങളിലും ഈ പോസ്‌റ്റർ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

അതേ സമയം ഇത്തരം പോസ്‌റ്റർ വിപ്ലവം മുൻപും പെരിന്തൽമണ്ണയിലുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് യുഡിഎഫിന് കാര്യമായ പരുക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും എ.കെ.മുസ്തഫ പറഞ്ഞു. നജീബിന്റേത് പേയ്‌മെന്റ് സീറ്റാണെന്ന് പറയുന്നത് ചിലരുട‌െ ഉച്ചക്കിറുക്കാണ്.

കഴിഞ്ഞ തവണ സീനിയർ വൈസ് പ്രസിഡന്റ് എന്ന നിലയ്‌ക്കാണ് അദ്ദേഹത്തെ പരിഗണിച്ചത്. നിലവിലെ സർവേ പ്രകാരവും മണ്ഡലത്തിലെ ഫീഡ്ബാക്കും പരിഗണിച്ച് അദ്ദേഹം മണ്ഡലത്തിൽ നിറഞ്ഞു നിൽ്ക്കുകയാണ്. അതുകൊണ്ട് ഇവിടെ തുടരുന്നു എന്നു മാത്രം. അതുകൊണ്ട് ഞങ്ങൾക്ക് ടീം യുഡിഎഫിന് സന്തോഷമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *