
Perinthalmanna Radio
Date: 13-04-2024
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നാടുകാണി ചുരത്തിൽ വാഹനങ്ങളുടെ വൻ തിരക്ക്. പരിശോധന കഴിഞ്ഞ് ചെക്പോസ്റ്റ് കടക്കാൻ നീണ്ട കാത്തിരിപ്പാണ്. വ്യാഴം പുലർച്ചെ മുതൽ നാടുകാണിച്ചുരത്തിൽ തിരക്കായിരുന്നു. പരിശോധനയ്ക്കായി നിർത്തിയിട്ട വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററിലധികം നീണ്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക സ്ക്വാഡ്, വാഹനങ്ങളെല്ലാം പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ.
ചുരം കയറുന്ന യാത്രക്കാരിൽ ഏറെയും ഊട്ടിയിലേക്കാണ് പോകുന്നത്. ദേവാല, പന്തല്ലൂർ വഴി വയനാട്ടിലേക്ക് പോകുന്നവരുമുണ്ട്. രാത്രിയോടെ തിരിച്ചെത്താൻ ലക്ഷ്യമിട്ടിറങ്ങിയ യാത്രക്കാർ മിക്കവരും മുതുമലയ്ക്കും ബന്ദിപ്പൂരിലേക്കും മസിനഗുഡിയിലേക്കുമാണ് പോകുന്നത്. വെയിലിന് ചൂടായതോടെ ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞു. വൈകിട്ട് 4 കഴിഞ്ഞാണ് പിന്നെ തിരക്കായത്. നാടുകാണിയിൽ ഉൾപ്പെടെ അതിർത്തിയിലെ കച്ചവടസ്ഥാപനങ്ങളിലും തിരക്കാണ്. പെരുന്നാളിനൊപ്പം വിഷുവും ആയതിനാൽ വരും ദിവസങ്ങളിൽ തിരക്കു കൂടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
ഊട്ടിയിൽ അത്ര തണുപ്പില്ല. കഴിഞ്ഞ വേനൽക്കാലത്ത് ഉൾപ്പെടെ 20 ഡിഗ്രിയായിരുന്നു ഊട്ടിയിലെ പരമാവധി ഉയർന്ന താപനില. എന്നാൽ, വ്യാഴാഴ്ച 23 ഡിഗ്രിയായിരുന്നു താപനില.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
