
Perinthalmanna Radio
Date: 13-04-2025
പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ 11–ാം പൂര ദിവസമായ ഇന്ന് തിരക്ക് കണക്കിലെടുത്ത് അങ്ങാടിപ്പുറം–പെരിന്തൽമണ്ണ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെയാണ് നിയന്ത്രണം. മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്ന് പെരിന്തൽമണ്ണ വഴി പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വലമ്പൂർ–പട്ടിക്കാട് വഴിയും കോട്ടയ്ക്കൽ–വളാഞ്ചേരി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പുത്തനങ്ങാടി നിന്ന് തിരിഞ്ഞ് പുളിങ്കാവ് വഴിയും തിരിഞ്ഞു പോകണം. പാലക്കാട് ഭാഗത്തു നിന്ന് പെരിന്തൽമണ്ണ വഴി മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പട്ടിക്കാട് വഴിയും തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
