
Perinthalmanna Radio
Date: 13-06-2025
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ – ചെർപ്പുളശേരി പാതയില്‍ ആനമങ്ങാട് വരെയുള്ള റോഡിന്റെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. പട്ടാമ്പി റോഡ് ജംഗ്ഷൻ മുതല്‍ ആനമങ്ങാട് വരെയുള്ള ആറ് കിലോമീറ്റർ ഭാഗം ബിഎംബിസി സംവിധാനത്തിലാണ് നവീകരിക്കുന്നത്.
ഈ പ്രവൃത്തികള്‍ക്ക് 2022-23 വർഷത്തെ ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. രാമൻചാടി -അലിഗഡ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവൃത്തി കാരണം നവീകരണം വൈകിയിരുന്നു. റോഡ് പ്രവൃത്തി നീളുന്നതിന് എതിരെ വിവിധ സംഘടനകള്‍ പ്രതിഷേധമം ഉയർത്തിയിരുന്നു. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകും. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
