
Perinthalmanna Radio
Date: 13-06-2025
പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡ് ഒടിഞ്ഞ് താഴെയുള്ള സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയായി മാറുന്നു.
കുറച്ച് ദിവസങ്ങളായി ഒടിഞ്ഞു തൂങ്ങി കിടക്കുന്ന സൂചന ബോർഡ് മാറ്റാൻ ട്രാഫിക് പൊലീസിന്റെ ഭാഗത്തു നിന്നോ ദേശീയപാത അധികാരികളുടെ ഭാഗത്തു നിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. സർവീസ് റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരാണ് ഇതുമൂലം ദുരിതം നേരിടുന്നത്.
ദുരന്തത്തിന് കാരണമാകുന്ന ഒടിഞ്ഞു തൂങ്ങി നിൽക്കുന്ന സൂചന ബോർഡ് എടുത്തുമാറ്റാൻ അധികാരികളുടെ ഭാഗത്തുനിന്നും ഉടൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ