അംഗീകാരത്തിന്റെ തിളക്കത്തിൽ എരവിമംഗലം കുടുംബാരോഗ്യകേന്ദ്രം

Share to


Perinthalmanna Radio
Date: 13-07-2025

പെരിന്തൽമണ്ണ : സംസ്ഥാന കായകൽപ്പ് അവർഡ് നേടി പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലം കുടുംബാരോഗ്യകേന്ദ്രം. ശുചിത്വം, മാലിന്യ നിർമാർജനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നൽകുന്ന പുരസ്‌കാരമാണ് കായകൽപ്പ്. നഗരകുടുംബാരോഗ്യകേന്ദ്രം വിഭാഗത്തിൽ 90.8 ശതമാനം മാർക്കോടെയാണ് ഒന്നാംസ്ഥാനം കൈവരിച്ചത്. രണ്ടാംതവണയാണ് കായകൽപ്പ് അവാർഡിന് കേന്ദ്രം അർഹമാകുന്നത്. രാജ്യത്തെ മികച്ച ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് നൽകുന്ന എൻക്യുഎഎസ് അവാർഡ് രണ്ടു തവണയും ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കെഎഎസ്എച്ച് അംഗീകാരവും 2023ൽ കായകൽപ് അവാർഡിന്റെ ഭാഗമായുള്ള കമന്റേഷൻ പുരസ്‌കാരവും കേന്ദ്രത്തിന് ലഭിച്ചിരുന്നു. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറ് മണിവരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിത്യവും 250-ലധികം ആളുകളാണ് ചികിത്സക്കെത്തുന്നത്. അവാർഡിന്റെ ഭാഗമായി രണ്ടു ലക്ഷം രൂപയാണ് പ്രവർത്തനങ്ങൾക്ക് ലഭിക്കുക.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *