ബസ് സർവീസുകൾ വർദ്ധിപ്പിക്കാനുള്ള സാധ്യത പഠിക്കാൻ ജനകീയ സദസ്സുമായി മോട്ടർവാഹന വകുപ്പ്

Share to

Perinthalmanna Radio
Date: 13-08-2024

പെരിന്തൽമണ്ണ: നിങ്ങളുടെ നാട്ടിലേക്കു പുതിയ ബസ് റൂട്ട് ആവശ്യമുണ്ടോ? ഉള്ള റൂട്ടിൽ കൂടുതൽ ബസ് സർവീസുകൾ വേണമെന്നുണ്ടോ? എങ്കിൽ വിവരം മോട്ടർ വാഹന വകുപ്പിനെ അറിയിക്കാം. സാധ്യതാപഠനം നടത്തി വകുപ്പിന്റെ പുതിയ റൂട്ട് നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ടാൽ, ഇപ്പോൾ നേരിടുന്ന യാത്രാക്ലേശത്തിനു പരിഹാരമാകും.

നിലവിൽ ബസ് സർവീസ് ഇല്ലാത്ത റൂട്ടുകളും ലാഭകരമായി സർവീസ് നടത്താവുന്ന റൂട്ടുകളും കണ്ടെത്താൻ താലൂക്ക് തലത്തിൽ ജനകീയ സദസ്സുകൾ സംഘടിപ്പിച്ചു വിവരശേഖരണത്തിന് ഒരുങ്ങുകയാണു മോട്ടർ വാഹന വകുപ്പ്. റസിഡന്റ്സ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ബസ് തൊഴിലാളികൾ എന്നിവർക്കു പങ്കെടുക്കാം. എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും പൊലീസ്, പിഡബ്ല്യുഡി, മോട്ടർവാഹന വകുപ്പ്, കെഎസ്ആർടിസി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ, പൊതുജനങ്ങൾക്കു യാത്രാക്ലേശം രേഖാമൂലം ജനകീയ സദസ്സിൽ അവതരിപ്പിക്കാം.

സദസ്സിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ സാധ്യതാപഠനം നടത്തി പുതിയ റൂട്ട് നോട്ടിഫിക്കേഷൻ നടക്കും. ദേശസാൽകൃത റൂട്ടുകളുടെ സാധ്യതകളും പരിശോധിക്കും. പെരിന്തൽമണ്ണ താലൂക്കിലെ ജനകീയ സദസ്സ് 23ന് ഉച്ചയ്ക്കു 2ന് നഗരസഭാ ഹാളിൽ ചേരും. പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച് 17 ന് മുൻപായി ജോ.ആർടിഒ ഓഫിസിൽ രേഖാമൂലം പരാതികൾ സമർപ്പിക്കാമെന്ന് ജോ.ആർടിഒ എം.രമേഷ് അറിയിച്ചു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *