മണ്ണാർമലയിലെ പുലി ഭീഷണി; കലക്ടർക്ക് നിവേദനം നൽകി

Share to


Perinthalmanna Radio
Date: 13-08-2025

പട്ടിക്കാട് : വെട്ടത്തൂർ മണ്ണാർമലയിലെ പുലിഭീതിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി കളക്ടർ വി.ആർ. വിനോദിനും സൗത്ത് ഡിവിഷൻ ഡിഎഫ്ഒയ്ക്കും നിവേദനംനൽകി. വനംവകുപ്പിന്റെ കൂടുതൽ ഉദ്യോഗസ്ഥരെയും, റാപ്പിഡ് റെസ്പോൺസ് വൊളന്റിയർമാരെയും നിയോഗിച്ച് സ്ഥിരംപരിശോധന നടത്തുക, കൂടുതൽ കെണികൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ നിവേദനത്തിലുണ്ട്. പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹന്റെ സാന്നിധ്യത്തിൽ വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഉസ്മാൻ, ഉബൈദ്, ഹൈദർ തോരപ്പ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *