അസംസ്‌കൃത എണ്ണ വില ഇടിയുന്നു: പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറഞ്ഞേക്കും

Share to

Perinthalmanna Radio
Date: 13-09-2024

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിയുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും വില കുറയുമോ? ആഗോള തലത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നത് ഇന്ധന ഡിമാന്റിനെ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് ക്രൂഡ് വിലയിൽ പ്രതിഫലിച്ചത്.

2021ന് ശേഷം ഇതാദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളറിൽ താഴെയെത്തി. ക്രൂഡ് വില ഇടിഞ്ഞതോടെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം വർധിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂറയ്ക്കാൻ സർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ(എച്ച്പിസിഎൽ) എന്നീ മൂന്ന് പൊതുമേഖലയിലെ കമ്പനികൾക്കാണ് സർക്കാർ നിർദേശം നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ച് 14നാണ് ഇതിന് മുമ്പ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപവീതം കുറവുവരുത്തിയത്.

മിക്കവാറും സംസ്ഥാനങ്ങളിലും 100 രൂപക്ക് മുകളിലാണ് പെട്രോൾ വില. ഡീസൽ വില 90 രൂപക്ക് മുകളിലും. ഗതാഗതം മുതൽ പാചകംവരെയുള്ള മേഖലകളിൽ അവശ്യ വസ്തുവായതിനാൽ വിലക്കയറ്റത്തെപ്പോലും ഇന്ധന വില സ്വാധീനിക്കുന്നുണ്ട്. പൊതുവിപണിയിൽ രണ്ട് രൂപ കുറച്ചാൽ പണപ്പെരുപ്പ നിരക്കിൽ കാര്യമായ കുറവുണ്ടാകും. ഇക്കാര്യം കൂടി പരിഗണിച്ചാണ് സർക്കാർ നിർദേശം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *