
Perinthalmanna Radio
Date: 13-09-2025
ഏലംകുളം: ഗ്രാമ പഞ്ചായത്തിലെ ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും കുടിവെള്ളം ലഭ്യമാക്കിയതിന്റെ പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജല ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഏലംകുളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഏലംകുളം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുധീര്‍ ബാബു, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഏലംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.പി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഫസീല മാജിദ്, കേരള വാട്ടര്‍ അതോറിറ്റി ഉത്തരമേഖല ചീഫ് എഞ്ചിനീയര്‍ പി.എസ്. പ്രദീപ്, സൂപ്രണ്ടന്റ് എഞ്ചിനീയര്‍ എസ്. സത്യ വിത്സന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
