
Perinthalmanna Radio
Date: 13-11-2023
നിലമ്പൂർ– ഷൊർണൂർ പാത വൈദ്യുതീകരണത്തിന്റെ പേരിൽ 5000 മരങ്ങൾ മുറിക്കാനുള്ള നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള സേവ് വെറ്റ്ലാൻഡ്സ് ഇന്റർനാഷനൽ മൂവ്മെന്റ് (സ്വിം) എന്ന സംഘടന. ലോക പൈതൃക പട്ടികയിൽ പെടുത്താൻ സാധ്യതയുള്ള റെയിൽ പാതകളിലൊന്നാണ് ഈ റൂട്ട്. അതിന്റെ സൗന്ദര്യം നശിപ്പിക്കുന്ന നടപടിക്കു പകരം ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നാണ് സംഘടനയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ തോമസ് ലോറൻസ് അയച്ച കത്തിൽ പറയുന്നത്.
മേലാറ്റൂർ സ്റ്റേഷനിൽ ഗുൽമോഹർ പൂക്കൾ വീണു കിടന്നതിന്റെ സൗന്ദര്യത്തെ പുകഴ്ത്തി മുൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ സമൂഹ മാധ്യമങ്ങളിൽ കുറിപ്പു പങ്കുവച്ചതിൽ നിന്നുതന്നെ ഈ പാതയുടെ സൗന്ദര്യ പ്രാധാന്യം വ്യക്തമാണ്. ആ ഗുൽമോഹറുകളടക്കം മുറിച്ചുമാറ്റാൻ പോകുകയാണ്. ഇതിനു പുറമേ നിലമ്പൂരിന്റെ പെരുമ പേറുന്ന തേക്കു മരങ്ങൾ കൂടി വെട്ടി നശിപ്പിക്കുന്നു. പ്രകൃതിയെക്കൂടി നശിപ്പിക്കുന്നത് കൂടി കണക്കിലെടുക്കണമെന്നും കത്തിൽ പറയുന്നു.
മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച് പത്രങ്ങളിൽ വന്ന വാർത്തകളും പീയൂഷ് ഗോയലിന്റെ സമൂഹ മാധ്യമ പോസ്റ്റുമെല്ലാം ഉൾപ്പെടുത്തിയാണ് കത്ത്. നേരത്തെ ദേശീയ പാതയിലെ മരങ്ങൾ മുറിച്ചതിനെ തുടർന്ന് പക്ഷികൾ ചത്തു പോകാനിടയായ സംഭവത്തിൽ സ്വിം നൽകിയ വിവിധ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് റോഡ് നിർമാണത്തിനായി മരം മുറിക്കുമ്പോൾ പാലിക്കേണ്ട പ്രത്യേക ചട്ടങ്ങൾ തന്നെ ദേശീയപാതാ അതോറിറ്റി പുറത്തിറക്കിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
