ദേശീയ ഗെയിംസ് ജേതാവിനും കായിക താരങ്ങൾക്കും പരിയാപുരത്ത് ജനകീയ സ്വീകരണം നൽകി

Share to

Perinthalmanna Radio
Date: 13-11-2023

പെരിന്തൽമണ്ണ: ഗോവയിൽ നടന്ന ദേശീയ ഗെയിംസ് നെറ്റ്ബോളിൽ വെള്ളി മെഡൽ നേടിയ കേരള ടീം അംഗം പി.എ.ജോസഫിനും ദേശീയ ഗെയിംസ്  ഫാസ്റ്റ് ഫൈവ് നെറ്റ്ബോളിൽ കേരള ടീം അംഗങ്ങളായ അഖിൽ ആന്റണി, കെവിൻ എ.ഷാജി എന്നിവർക്കും കണ്ണൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ മലപ്പുറം ജില്ലാ ടീം അംഗങ്ങളായ പരിയാപുരം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ 14 കായിക താരങ്ങൾക്കും പരിയാപുരത്ത് ജനകീയ സ്വീകരണം ഒരുക്കി.

പരിയാപുരം ഫാത്തിമ മാതാ പാരിഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ.ജെയിംസ് വാമറ്റത്തിൽ ആധ്യക്ഷ്യം വഹിച്ചു.

ബ്ലോക്ക് അംഗം വിൻസി അനിൽ, പഞ്ചായത്ത് അംഗം അനിൽ പുലിപ്ര, പാരിഷ് സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേൽ, നെറ്റ്ബോൾ അസോ. ജില്ലാ പ്രസിഡൻ്റ് കെ.കെ.നാസർ, അസോ. ജില്ലാ സെക്രട്ടറി ജലാൽ താപ്പി, പ്രിൻസിപ്പൽ പി.ടി.സുമ. പ്രധാനാധ്യാപിക ഷീല ജോസഫ്, പിടിഎ പ്രസിഡൻ്റുമാരായ സാജു ജോർജ്, സൽമാൻ ഫാരിസ്, പരിശീലകൻ കെ.എസ്.സിബി, സി.ടി.സന ഷിറിൻ എന്നിവർ പ്രസംഗിച്ചു.

പി.എ.ജോസഫ്, അഖിൽ ആൻ്റണി, കെവിൻ എ.ഷാജി എന്നിവർക്ക് വിവിധ പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ പ്രശസ്തി ഫലകവും കാഷ് അവാർഡും സമ്മാനിച്ചു. സംസ്ഥാന നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ വിജയിച്ച പി.ബി. കാർത്തികേയൻ (ക്യാപ്റ്റൻ), ലിയോൺ വിനോജ്, കെ.ജെ.ആൽബിൻ, ജിത്തു ജോസഫ്, സി.വിഷ്ണു ദേവ്, സനയ് റെന്നിച്ചൻ, കെ.അഭിനവ്, എലിസബത്ത് ജോസഫ് (ക്യാപ്റ്റൻ), എസ്.അശ്വചിത്ര, എൻ.ആര്യ ഹരീഷ്, പി.ആർദ്ര, ആർ.സാന്ദ്ര, പി.നന്ദന, ട്രീസ ജോസ് എന്നിവർക്ക് ഷാളും മെഡലും സമ്മാനിച്ചു.

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്, പരിയാപുരം ഇടവക, മരിയൻ സ്പോർട്സ് അക്കാദമി, സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ഫാത്തിമ യു.പി.സ്കൂൾ, ഫാ.ഗിൽബർട്ട് ഗോൺസാൽവോസ് ട്രസ്റ്റ്, യുവധാര ക്ലബ്, ചാക്കോ വർഗീസ് ഫൗണ്ടേഷൻ, സിപിഐ (എം), ഇന്ത്യൻ നാഷനൽ കോൺഗ്രസ്, കേരള കോൺ.(എം), സെൻ്റ് സ്റ്റീഫൻ കുടുംബ കൂട്ടായ്മ, 1991-1992 എസ്എസ്എൽസി ബാച്ച് തുടങ്ങിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *