
Perinthalmanna Radio
Date: 13-11-2024
അങ്ങാടിപ്പുറം: രാജസ്ഥാനിലെ ജയ്പൂരിൽ ഇന്ന് (13, ബുധൻ) തുടങ്ങുന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിൽ റഫറിയായി പരിയാപുരം ഫാത്തിമ യുപി സ്കൂളിലെ കായികാധ്യാപകൻ മെൽബിൻ തോമസും.
2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച ഫുട്ബോൾ റഫറിയായും കേരള ഫുട്ബോൾ ഫെഡറേഷൻ മെൽബിനെ തിരഞ്ഞെടുത്തിരുന്നു. മികച്ച ഫുട്നോൾ കളിക്കാരൻ കൂടിയായ മെൽബിൻ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ഉൾപ്പെടെ നിരവധി ദേശീയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കൂടരഞ്ഞി പറപ്പുള്ളിയിൽ തോമസിൻ്റെയും ബീനയുടെയും മകനാണ്, കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട മെൽബിൻ മാഷ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
