പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുന്നിലെ റോഡ് അപകടക്കെണിയാകുന്നു

Share to


Perinthalmanna Radio
Date: 13-11-2025

പെരിന്തൽമണ്ണ : കോഴിക്കോട്– പാലക്കാട് ദേശീയ പാതയുടെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലേക്ക് എത്താനായി റോഡ് മറികടക്കാനുള്ള ശ്രമം അപകടക്കെണിയാകുന്നു. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ജീവനക്കാരി ബിന്ദു(47) ആണ് ഒടുവിൽ അപകടത്തിൽപെട്ടത്.

അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത് വന്ന ബൈക്ക് ഇടിച്ച് വലതു കാലിന്റെ മുട്ടിനുതാഴെ എല്ലു പൊട്ടുകയും, വാരിയെല്ലിനും തലയ്ക്കും പരുക്കേൽക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിന്ദുവിന് അടിയന്തിര ഓപ്പറേഷൻ ആവശ്യമായി വന്നതോടെ തുടർ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരക്കേറിയ പാതയുടെ ഇരു വശത്തുമായി കിടക്കുന്ന ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ചു മേൽപാലമോ അടിപ്പാതയോ ഒരുക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്.

പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിന് താൽക്കാലിക ഗതാഗത നിയന്ത്രണ സംവിധാനങ്ങളോ മുന്നറിയിപ്പു ബോർഡുകളോ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *