
Perinthalmanna Radio
Date: 13-12-2023
പെരിന്തല്‍മണ്ണ: വീടുകളിലും കടകളിലും പരിസര പ്രദേശങ്ങളിലുമുള്ള ഉപയോഗ ശൂന്യമായ വസ്തുക്കള്‍ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് നീക്കം ചെയ്യുന്ന രണ്ടാംഘട്ട പാഴ് വസ്തു ശേഖരണത്തിന് നഗരസഭ ഒരുങ്ങുന്നു.
ഉപയോഗിക്കാനാവാത്ത ചെരിപ്പ്, തുകല്‍, ബാഗ്, ഇലക്ട്രോണിക് വസ്തുക്കള്‍, തുണികള്‍, കുപ്പികള്‍ മറ്റ് വസ്തുക്കള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിന് വീട്ടുകാര്‍ നഗരസഭക്ക് തൂക്കം കണക്കാക്കി പണം നല്‍കണം.
കിലോക്ക് 10 രൂപയാണ് നഗരസഭ കണക്കാക്കിയ ഫീസ്. ഒന്നുമുതല്‍ 17 വരെ വാര്‍ഡുകളില്‍ നിന്ന് 16നും 17 മുതല്‍ 34 വരെയുള്ള വാര്‍ഡുകളിലേത് 17നും കടകളില്‍ നിന്നുള്ളവ 23നും ശേഖരിക്കും. കിലോക്ക് 10 രൂപ നിരക്കില്‍ ശേഖരണ കേന്ദ്രത്തില്‍ ഫീസ് നല്‍കണം.
വീടുകളിലും കടകളിലുമായുള്ള പാഴ് വസ്തുക്കള്‍ നീക്കുന്നതിലൂടെ വൃത്തിയായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ശേഖരണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ പെരിന്തല്‍മണ്ണ നഗരസഭയില്‍ നിന്ന് 24 ടണ്ണിലധികം പാഴ് വസ്തുക്കള്‍ നീക്കം ചെയ്തിരുന്നു.
സാധാരണ ഗതിയില്‍ മാലിന്യ നീക്കത്തിന് ഈടാക്കുന്ന യൂസര്‍ഫീസ് വാങ്ങി ഇത്തരത്തില്‍ എല്ലാവിധ പാഴ് വസ്തുക്കളും നീക്കുന്ന രീതി ചില പഞ്ചായത്തുകളില്‍ തുടരുന്നുണ്ട്. ഇവിടങ്ങളില്‍ പാഴ് വസ്തുക്കള്‍ തൂക്കി കണക്കാക്കാതെ സാധാരണ യൂസര്‍ ഫീസ് വാങ്ങിയാണ് നീക്കുന്നത്.
നിശ്ചിത മാസങ്ങളില്‍ മാത്രമേ നേരേത്ത അറിയിച്ച് പാഴ് വസ്തുക്കള്‍ ശേഖരിക്കൂ. പാഴ് വസ്തുക്കള്‍ തൂക്കി ഭാരം കണക്കാക്കി പണം ഈടാക്കുന്നില്ലെന്ന് സമീപത്തെ ഏലംകുളം, വെട്ടത്തൂര്‍ പഞ്ചായത്ത് അധ്യക്ഷര്‍ പറഞ്ഞു. അതേ സമയം, ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം കയറ്റി അയക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ചെലവുണ്ടെന്നും തദ്ദേശ സ്ഥാപന അധ്യക്ഷര്‍ പറയുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
