
Perinthalmanna Radio
Date: 13-12-2023
ന്യൂഡല്‍ഹി: ലോക്സഭയിൽ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ടു പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. മഞ്ഞനിറത്തിലൂള്ള സ്പ്രേ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ എം.പിമാരും സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് പിടികൂടിയത്. ഇതോടെ സഭാ നടപടികള്‍ രണ്ടുവരെ നിര്‍ത്തിവെച്ചിരുന്നെങ്കിലും വീണ്ടും പുനരാരംഭിച്ചു.
ഭരണപക്ഷ എം.പിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഖലിസ്താൻ വാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഉത്തർപ്രദേശ് സ്വദേശികളായ അൻമോം, നീലം എന്നീപേരുകളിലുള്ള രണ്ടുപേരാണ് പിടിയിലായത്. ഇതിനിടെ പാർലമെൻറിന് പുറത്തും കളർബോംബ് പ്രയോഗിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എം.പിമാരെല്ലാം സുരക്ഷിതരാണ്. എന്നാൽ, വൻ സുരക്ഷാപരിശോധന നിലനിൽക്കുന്ന പാർലമെൻറിന് അകത്തേക്ക് കളർ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനിൽക്കുന്നത്. പാർലമെൻറ് ആക്രമണ വാർഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
