
Perinthalmanna Radio
Date: 13-12-2024
മേലാറ്റൂർ : ജനകീയ സമിതിയുെട പ്രതിഷേധം ഫലംകണ്ടു. വർഷങ്ങളായി മുടങ്ങിക്കിടന്ന ഒലിപ്പുഴ- മേലാറ്റൂർ- പുലാമന്തോൾ സംസ്ഥാന പാതയുടെ നവീകരണം പുനരാരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് പണി തുടങ്ങിയത്. പാടേ തകർന്നുകിടക്കുന്ന മേലാറ്റൂർ വരെയുള്ള നാലു കിലോമീറ്റർ ദൂരം ഒന്നാംഘട്ട ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുന്ന പണിയാണിപ്പോൾ നടക്കുന്നത്. ശേഷിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുമെന്നാണ് ചർച്ചയിൽ അറിയിച്ചത്.
30 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാന പാതയുടെ നവീകരണത്തിനായി നാലു വർഷം മുൻപ് 144 കോടി രൂപയാണ് അനുവദിച്ചത്. ചില സ്ഥലങ്ങളിൽ പണി നടത്തിയെങ്കിലും പിന്നീട് നിലച്ചു. റോഡിലെ കുഴികളാലും പൊടിശല്യം കാരണവും യാത്രക്കാരും നാട്ടുകാരും ഏറെ ദുരിതത്തിലായിരുന്നു. എം.എൽ.എ, മന്ത്രി തലത്തിലടക്കം ചർച്ച നടത്തിയെങ്കിലും പണി പുനരാരംഭിച്ചില്ല. നിയമസഭയിലടക്കം വിഷയം ചർച്ചയായി. എന്നിട്ടും പുരോഗതിയില്ലാഞ്ഞിട്ടാണ് മേലാറ്റൂരിലെ വിവിധ സംഘടനകൾ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചതും കുറ്റിപ്പുറത്തെ കെ.എസ്.ടി.പി. ഓഫീസ് ഉപരോധിക്കുന്നതും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
