
Perinthalmanna Radio
Date: 13-12-2025
പെരിന്തൽമണ്ണ:
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സമ്പൂർണ്ണ വിജയം നേടി. മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ഭരണം പിടിച്ചെടുത്തു. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയോടൊപ്പം ആറു പഞ്ചായത്തുകളിലും യുഡിഎഫ് അധികാരത്തിലെത്തി.
മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തത് . 37 വാർഡുകളിൽ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 ഇടങ്ങളിൽ എൽഡിഎഫും ജയിച്ചു. 1995ൽ നഗരസഭ പിറവിയെടുത്ത ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തൽമണ്ണ ഭരിച്ചത്. ഇത് തിരുത്തിയാണ് ഇത്തവണ ഭരണം യുഡിഎഫ് പിടിച്ചത്.
10 സീറ്റുകളിൽ ലീഗ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവരും അഞ്ച് ലീഗ് സ്വതന്ത്രരും വിജയിച്ചു. അഞ്ച് കോൺഗ്രസ് സ്ഥാനാർഥികളും ഒരു കോൺഗ്രസ് വിമതനും വിജയം നേടി. എൽഡിഎഫിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു. 2020ൽ 34 വാർഡുകളിൽ 20 എണ്ണത്തിൽ എൽഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു.
പഞ്ചായത്തുകളിൽ ലഭിച്ച സീറ്റ് നിലയും ചുവടെ:
ആലിപ്പറമ്പ് പഞ്ചായത്ത്: യുഡിഎഫ് 18, എൽഡിഎഫ് 6
താഴെക്കോട് പഞ്ചായത്ത്: യുഡിഎഫ് 16, എൽഡിഎഫ് 8
മേലാറ്റൂർ പഞ്ചായത്ത്: യുഡിഎഫ് 12, എൽഡിഎഫ് 6
വെട്ടത്തൂർ പഞ്ചായത്ത്: യുഡിഎഫ് 11, എൽഡിഎഫ് 8
ഏലംകുളം പഞ്ചായത്ത്: യുഡിഎഫ് 10, എൽഡിഎഫ് 8
പുലാമന്തോൾ പഞ്ചായത്ത്: യുഡിഎഫ് 12, എൽഡിഎഫ് 11
തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച ഈ ഫലം പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ ശക്തമായ രാഷ്ട്രീയ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
