
Perinthalmanna Radio
Date: 14-01-2024
പെരിന്തൽമണ്ണ : നിലവിൽ സബ് ട്രഷറിയായി പ്രവർത്തിക്കുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട് ഉപയോഗ യോഗ്യമല്ലാതായതോടെ തിങ്കളാഴ്ച മുതൽ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റും. പട്ടാമ്പി റോഡിൽ സപ്ലൈകോ ബിൽഡിങ്ങിനു പിന്നിലുള്ള സിറ്റി സെന്റർ എന്ന കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. ട്രഷറിക്ക് സ്വന്തമായി പുതിയ കെട്ടിടം വരുന്നതുവരെ പ്രവർത്തനം ഇവിടെയായിരിക്കും. 15-ന് രാവിലെ 10-ന് ജില്ലാ ട്രഷറി ഓഫീസർ കെ.ജി. പ്രവീൺ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ചരിത്രത്തിന്റെ ഏടുകൾ അവശേഷിക്കുന്ന പഴയ കെട്ടിടത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. 1960-കൾ മുതൽ പെരിന്തൽമണ്ണ സബ് ട്രഷറി ഇവിടെയാണ് പ്രവർത്തിച്ചു വരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ നിലവിലെ കെട്ടിടത്തിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. സാങ്കേതിക അനുമതികൾ പൂർത്തിയാകാൻ സമയമെടുത്തപ്പോൾ നീണ്ടു പോയി. ട്രഷറിക്ക് സർക്കാർ ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രിക്കും റവന്യൂ മന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ട്. അത് അനുസരിച്ച് സബ് കളക്ടറുടെ വസതിക്കു സമീപമുള്ള സ്ഥലത്ത് കെട്ടിടം നിർമിക്കാൻ പ്ലാനും സമർപ്പിച്ചിരുന്നു. സ്ഥലപരിമിതിയുടെ പ്രശ്‌നം കാരണം പ്ലാൻ പ്രകാരം കെട്ടിടം നിർമിച്ചാൽ വേണ്ടത്ര സൗകര്യം ലഭിക്കില്ലെന്നു കണ്ടെത്തി പുതിയ പ്ലാൻ സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. രണ്ടു നിലകളിലായി കെട്ടിടം പണി പൂർത്തീകരിച്ച് ട്രഷറിയുടെ പ്രവർത്തനം സുഗമമാക്കാനാണ് ലക്ഷ്യമിടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
