
Perinthalmanna Radio
Date: 14-01-2024
പെരിന്തല്‍മണ്ണ: നഗരസഭയുടെ 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വാര്‍ഡ്സഭ തറയില്‍ ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷയായിരുന്നു. നഗരസഭയിലെ ഭിന്നശേഷിക്കാരും രക്ഷിതാക്കളും പങ്കെടുത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്തു. ഭിന്നശേഷി വിഭാഗത്തിനു സഹായ പദ്ധതികള്‍ നഗരസഭ വിഭാവനം ചെയ്യുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അമ്ബിളി മനോജ്, കെ. ഉണ്ണികൃഷ്ണന്‍, നെച്ചിയില്‍ മന്‍സൂര്‍, കൗണ്‍സിലര്‍മാരായ സീനത്ത്, ഷെര്‍ലിജ, സരോജ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സൈനബ എന്നിവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, സാന്ത്വനം കോഓര്‍ഡിനേറ്റര്‍ കിഴിശേരി സലീം എന്നിവര്‍ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
