
Perinthalmanna Radio
Date: 14-01-2025
പെരിന്തൽമണ്ണ: ഭിന്നശേഷി വിഭാഗക്കാർക്ക് പ്രിവിലേജ് കാർഡ് നൽകി പെരിന്തൽമണ്ണ നഗരസഭ. മന്ത്രി ഡോ.ആർ.ബിന്ദു, സാന്ത്വനം കോ ഓർഡിനേറ്റർ സലീം കിഴിശ്ശേരിക്ക് കാർഡ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി, കേരള സംസ്ഥാന ഭിന്നശേഷി കോർപറേഷൻ ചെയർപഴ്സൺ എം.വി.ജയഡാളി, വി.രമേശൻ, സ്ഥിരസമിതി അധ്യക്ഷൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.
സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ 40 ശതമാനത്തിന് മുകളിലുള്ള ഭിന്നശേഷിക്കാർക്ക് നഗരസഭ നേരത്തെ മുൻഗണന നൽകിയിട്ടുണ്ട്. പ്രിവിലേജ് കാർഡ് ലഭ്യമാകുന്നതോടെ നിലവിലെ മുൻഗണനകൾ ലഭിക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സാധിക്കും.
ഭിന്നശേഷി സൗഹൃദ നഗരസഭയായ പെരിന്തൽമണ്ണയിൽ ഭിന്നശേഷിക്കാർക്ക് വിശ്രമ സൗകര്യമൊരുക്കുന്നതിന് പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററും സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രവും പ്രവർത്തിച്ചു വരുന്നുണ്ട്.
പെരിന്തൽമണ്ണ നഗരസഭ ഭിന്നശേഷിക്കാർക്ക് വേണ്ടി തൊഴിൽ സാധ്യതകളും ജീവിത വിജയത്തിനും ആത്മവിശ്വാസം പകരുന്നതിനുമായി വിവിധ സെക്‌ഷനുകൾ ഉൾപ്പെടുത്തി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ക്യാംപ് സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ പ്രവർത്തനമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ