
Perinthalmanna Radio
Date: 14-01-2026
പെരിന്തൽമണ്ണ: കൊടികുത്തി മലയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒമ്പത് യാത്രക്കാർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം 6.15 ഓടെയാണ് അപകടം. കൊടികുത്തിമല സന്ദർശിച്ച് തിരിച്ചു വരുമ്പോൾ ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റവരെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കരിങ്കല്ലത്താണി തോട്ടാശ്ശേരി കളത്തിൽ അബ്ദുൽ കാദറിന്റെ ഭാര്യ ഷബ്ന (35), മകൾ മിഷാരി (ഒമ്പത് ), മകൻ മിഷാൽ (ഒമ്പത്), പൊന്നാനി കുറുപ്പം തൊടി റഫീഖ് ഹസ്സൻ്റെ മകൾ ഫാത്തിമ നസ്റിയ ( 11), സഹോദരൻ മുഹമ്മദ് റൈസാൻ (10), കരിങ്കല്ലത്താണി കളപ്പാടൻ മുഹമ്മദ് ഇഖ്ബാലിന്റെ മകൾ ലിഷാന (17), പൊന്നാനി കുറുപ്പംതൊടി റഫീഖിന്റെ ഭാര്യ ഹസീന (27), മകൾ റിദ ഹൈറിൻ (രണ്ട്), ഓട്ടോ ഡ്രൈവർ പൊന്നാനി കുറുപ്പംതൊടി റഫീഖ് (35) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
