
Perinthalmanna Radio
Date: 14-01-2026
പെരിന്തൽമണ്ണ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്(26)നെ രണ്ടാഴ്ചയിലേറെയായിട്ടും കണ്ടെത്താനായില്ല. നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങി പൊതു സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലൊന്നും ഇതുവരെ ഇയാളുടെ ചിത്രം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. കുതിരവട്ടത്തെ കച്ചവട കേന്ദ്രങ്ങൾ, സമീപത്തെ വീടുകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മെഡിക്കൽ കോളേജ് പോലീസ് പരിശോധിച്ചു. എന്നാൽ, ഇയാളുമായി ബന്ധപ്പെട്ട ഒരു ദൃശ്യംപോലും ഇതുവരെ ലഭ്യമായിട്ടില്ല. ഡിസംബർ 29-ന് രാത്രിയാണ് വിനീഷ് രക്ഷപ്പെട്ടത്.
മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടിപ്പോയശേഷം മൂന്നാം ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാൾ എങ്ങോട്ട് പോയി എന്നതിൽ യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ഒരു സിസിടിവിയിലും പതിയാതെ എങ്ങനെ ഇയാൾ നഗരം വിട്ടുപോയി എന്നതാണ് പോലീസിനെ കുഴക്കുന്നത്. അല്ലെങ്കിലും ജയിലിലും പൊതുവെ ആക്രമണസ്വഭാവം കാണിക്കുന്ന സ്വഭാവക്കാരനാണ് വിനീഷ് എന്ന് അന്വേഷണസംഘം തന്നെ സമ്മതിക്കുന്നു.
പിടിക്കപ്പെട്ടില്ലെങ്കിൽ ദൃശ്യയുടെ അടുത്ത ബന്ധുക്കൾക്കുപോലും ഭീഷണിയാണെന്ന് പോലീസ് റിപ്പോർട്ടും നിലവിലുണ്ട്. ദൃശ്യയുടെ അമ്മയും സഹോദരിയും താമസിക്കുന്ന സ്ഥലത്ത് പോലീസ് നിരീക്ഷണമുണ്ട്. മെഡിക്കൽ കോളേജ് പോലീസിന്റെ നിർദ്ദേശത്തെ തുടർന്ന് പെരിന്തൽമണ്ണ, മഞ്ചേരി എന്നീ സ്റ്റേഷനുകളുടെ സഹായത്തോടെ വിനീഷിന്റെ വീട്, ബന്ധുവീടുകൾ, ദൃശ്യയുടെ വീട്, സമീപവീടുകൾ എന്നിവിടങ്ങളിലെല്ലാം മഫ്തിയിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇവിടങ്ങളിലൊന്നും വിനീഷ് എത്തിയിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.
2022-ലും കുതിരവട്ടത്തുനിന്ന് ചാടിപ്പോയിരുന്നു. അന്ന് കർണാടകയിലെ ധർമ്മസ്ഥലയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ധർമ്മസ്ഥലയിലും സമീപപ്രദേശങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം പോയെങ്കിലും ഒരു തുമ്പുമില്ല. 2021-ൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ചെലമ്പ്ര സ്വദേശിയായ ദൃശ്യയെ(21) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിനീഷ് ജയിലിലായത്. പെരിന്തൽമണ്ണയിലുള്ള ഏലക്കുളം കൂത്തറ ചെമ്മാട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകളായ ദൃശ്യ നിലവിളിച്ചോടി വരികയായിരുന്നു.
പിതാവിന്റെ വ്യാപാര സ്ഥാപനത്തിന് തീയിട്ടശേഷം വീട്ടിൽ അതിക്രമിച്ചുകയറി കിഴപ്പുമുറിയിൽനിന്ന് ദൃശ്യയെ കുത്തി വീഴ്ത്തുകയായിരുന്നു. റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. മാനസികാസ
