ഫെബ്രുവരി 16ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകൾ

Share to

Perinthalmanna Radio
Date: 14-02-2024

കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ 16-ന് (വെള്ളിയാഴ്ച) ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക തൊഴിലാളി സംഘടനകൾ. ബന്ദ് ആചരിക്കുമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി. സംയുക്ത കിസാൻ മോർച്ച അടക്കമുള്ള സംഘടനകൾ ബന്ദിൻറെ ഭാഗമാകും. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങൾ അടച്ചിടണമെന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി.

രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ്. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണൽ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാൽ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഉച്ചക്ക് 12 മുതൽ 4 വരെ കർഷകർ പ്രകടനങ്ങൾ നടത്തും. തൊഴിലുറപ്പ് പണിക്കാർ, കർഷക തൊഴിലാളികൾ, വിവിധ ഗ്രാമീണ തൊഴിലാളികൾ എന്നിവർ അന്ന് ജോലിയിൽ നിന്ന് മാറി നിൽക്കണം എന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ആംബുലൻസുകൾ, മരണം, വിവാഹം, മെഡിക്കൽ ഷോപ്പ്, പാൽ, പത്രം, പരീക്ഷ, വിമാനത്താവള യാത്രക്കാർ എന്നിവരെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പച്ചക്കറി, മറ്റ് വിളകൾ എന്നിവയുടെ വിതരണം വാങ്ങൽ എന്നിവ നിർത്തി വെക്കും. വിവിധ ചന്തകൾ, സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങൾ,ഗ്രാമീണ വ്യവസ്ഥയ മേഖലയിലെ സ്ഥാനങ്ങൾ എന്നിവ അടച്ചിടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *