ജില്ലയിൽ ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക് വില നിശ്ചയിച്ചു

Share to

Perinthalmanna Radio
Date: 14-02-2025

മലപ്പുറം ∙ ജില്ലയിലെ ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക് ജില്ലാ കലക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വില നിശ്ചയിച്ചു. ക്വാറി, ക്രഷർ ഓണേഴ്സ്, കോൺട്രാക്ടർമാരുടെ വിവിധ സംഘടനാ പ്രതിനിധികൾ, ടിപ്പർ ലോറി തൊഴിലാളികളുടെ പ്രതിനിധികൾ, ഡ്രൈവർമാരുടെ സംഘടനാ പ്രതിനിധികൾ എന്നിവരെയും ജിയോളജി, പരിസ്ഥിതി വകുപ്പുകളുടെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുള്ള യോഗത്തിലാണു തീരുമാനം. സർക്കാർ റോയൽറ്റി വർധിപ്പിച്ചതിനു ആനുപാതികമായല്ല ജില്ലയിൽ ക്വാറി ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചതെന്നും നിലവിൽ ഉയർന്ന നിരക്കിലാണു വില വർധിപ്പിച്ചിരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണു യോഗം വിളിച്ചു വില ഏകീകരിക്കുന്നതെന്നും കലക്ടർ വ്യക്തമാക്കി.

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്രഷർ, ക്വാറി ഉൽപന്നങ്ങൾക്കു വ്യത്യസ്ത വിലയാണു ഈടാക്കുന്നത്. ജില്ല ഖനന ധാതു സമ്പുഷ്ടമാണ്. അതിനാൽ ജില്ലയിൽ വില കുറയേണ്ടതു സ്വാഭാവികമാണെന്നും വില വർധന മൂലം കരാറെടുത്ത പ്രവൃത്തികൾ പൂർത്തീകരിക്കാനാകാതെ പ്രയാസപ്പെടുകയാണെന്നും കോൺട്രാക്ടർമാർ യോഗത്തിൽ അഭിപ്രായപ്പെട്ടു.

ക്രഷർ– ക്വാറി ഉൽപന്നങ്ങൾക്ക് ഏറ്റവും വില കുറവ് ജില്ലയിലാണെന്നും 2024ൽ സർക്കാർ റോയൽറ്റി ഇരട്ടിയാക്കിയെന്നും ഉൽപാദന ചെലവ് കൂടിയതിനാൽ വരുമാനം കുറവാണെന്നും വരവ്–ചെലവ് ഒത്തു പോകുന്നില്ലെന്നും ക്വാറി ഉൽപന്നത്തിലെ 30% വെയ്സ്റ്റ് ആകുകയാണെന്നും ക്രഷർ– ക്വാറി ഉടമകൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇങ്ങനെ വെയ്സ്റ്റാകുന്നതിനും റോയൽറ്റി നൽകുന്നുണ്ട്. സംസ്ഥാന തലത്തിൽ ഏകീകൃത വിലയാണു കൊണ്ടു വരേണ്ടത്. ഉൽപന്നങ്ങൾക്കു വില കുറയ്ക്കുന്നതു നഷ്ടത്തിലാക്കുമെന്നും ഉടമകൾ അഭിപ്രായപ്പെട്ടു. ചർച്ചകളുടെ അടിസ്ഥാനത്തിൽ യോഗത്തിൽ ഉൽപന്നങ്ങൾക്കു വില നിശ്ചയിക്കുകയായിരുന്നു.

ഘടന അടിയിൽ (ക്യുബിക് ഫീറ്റ്) വില ബ്രായ്ക്കറ്റിൽ:

കരിങ്കൽ ബോൾഡർ (22 രൂപ), ഒന്നര ഇഞ്ച് മെറ്റൽ (31), മുക്കാൽ ഇഞ്ച് മെറ്റൽ (31), കാൽ ഇഞ്ച് മെറ്റൽ (32), ആറ് എംഎം മെറ്റൽ (30), നാല് എംഎം മെറ്റൽ (33), എം-സാൻഡ് (പാറമണൽ) (42), റോക്ക് ഡെസ്റ്റ് (പാറപ്പൊടി) (25), ജിഎസ്ബി ആൻഡ് വെറ്റ് മിക്സ് (32).
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *