
Perinthalmanna Radio
Date: 14-02-2026
പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രികളെ ആഗോള ഭീമന്മാർ കയ്യടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ ആരോഗ്യ രംഗമാകെ മാതൃകാ പരമായ രീതിയിൽ സർക്കാർ മാറ്റിയെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിലെ രജത ജൂബിലി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നവജാത ശിശു മരണ നിരക്ക് സംസ്ഥാനത്ത് 5% എന്ന നിലയിലേക്ക് നമ്മൾ മാറ്റിയെടുത്തു. അമേരിക്കയിൽ ഇത് 5.6% ആണെന്നറിയുമ്പോഴാണ് കേരളത്തിൻറെ നേട്ടം നമുക്ക് ബോധ്യപ്പെടുക. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാതിരിക്കാൻ പാടില്ല എന്നതാണ് സർക്കാരിൻറെ നയം. കേരളത്തിൻ്റെ ആരോഗ്യരംഗത്ത് സഹകരണ ആശുപത്രികളുടെ പ്രവർത്തനവും മാതൃകാപരമാണ്. സഹകരണ മേഖലയിൽ വലിയൊരു പ്രസ്ഥാനമായി പെരിന്തൽമണ്ണ ഇ.എം. എസ് സ്മാരക സഹകരണ ആശുപത്രി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിന്തൽമണ്ണ ഇ.എം.എസ് സ്മാരക ആശുപത്രിയിൽ നടന്ന ചടങ്ങിൽ കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, ടി.കെ ഹംസ, നാലകത്ത് സൂപ്പി,
എം.എൽ.എമാരായ നജീബ് കാന്തപുരം, പി. നന്ദകുമാർ, മഞ്ഞളാംകുഴി അലി, ജില്ലാ കളക്ടർ വി.ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, ഇ.എം.എസ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും മുൻ എം.പിയുമായ എ. വിജയരാഘവൻ, മുൻ നിയമസഭാ സ്പീക്കറും നോർക്ക വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ,
മുൻ എം.എൽ.എ വി.ശശികുമാർ, ഇ.എം.എസ് സ്മാരക ആശുപത്രി ചെയർമാൻ വി.പി അനിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
