വയോധികയുടെ വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുത്തു

Share to

Perinthalmanna Radio
Date: 14-03-2025

പെരിന്തൽമണ്ണ : കിടപ്പുരോഗിയായ വയോധികയുടെ വിരലിൽ കുടുങ്ങിയ മോതിരം അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ മുറിച്ചു നീക്കി. ചെറുകര സ്വദേശിനിയായ വയോധികയുടെ വിരലിലാണ് ഊരിയെടുക്കാനാവാത്ത വിധം മോതിരം കുടുങ്ങിയത്. വിരലിൽ നീരുവന്ന് വീർത്തതോടെയാണ് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയത്.

സ്റ്റേഷൻ ഓഫിസർ ബാബുരാജിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ രാജേഷ്, കിഷോർ, ശരത് ഹോംഗാർഡ് രാമകൃഷ്‌ണൻ എന്നിവരടങ്ങിയ സംഘമാണ് മോതിരം ഊരിയെടുത്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *