
Perinthalmanna Radio
Date: 14-03-2026
പെരിന്തൽമണ്ണ: പാചക വാതകത്തിന് ക്ഷാമം രൂക്ഷമായതോടെ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാരേറുന്നു. രണ്ടു ദിവസമായി ഇലക്ട്രോണിക്സ് കടകളിൽ ഇൻഡക്ഷൻ കുക്കറുകൾക്കായി കൂടുതൽ പേരെത്തുന്നുണ്ടെന്ന് കടയുടമകൾ പറഞ്ഞു.
ഒന്നിലധികം ഇൻഡക്ഷൻ കുക്കറുകൾ വാങ്ങുന്നവരും കൂടുതലുണ്ട്. 2000 വാട്ട്സ് മുതലുള്ള ഗുണനിലവാരം കൂടിയവയും എല്ലാ പാത്രങ്ങളും ഉപയോഗിക്കാവുന്ന ഇൻഫ്രാറെഡ് കോയിൽ ഇൻഡക്ഷൻ കുക്കറുകൾക്കുമാണ് ആവശ്യക്കാരേറെ.
കടകളിലും പ്രൊഡക്ഷൻ ഹൗസുകളിലും ഉൽപന്നത്തിന്റെ സ്റ്റോക്ക് കുറയുന്നതായും ബന്ധപ്പെട്ടവർ പറയുന്നു. വിൽപ്പനയിലെ ഈ വർധന വൈദ്യുതി ഉപയോഗം ഗണ്യമായി കൂട്ടാനും സാധ്യതയുണ്ട്.
ഇൻഡക്ഷൻ കുക്കർ സാധാരണ കച്ചവടം നടക്കുന്നതിന്റെ ഇരട്ടി കച്ചവടമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് പെരിന്തൽമണ്ണ വൈറ്റ്മാർട്ട് ജനത ഹോം വേൾഡിലെ സെയിൽ മാനേജർ ഷാഫി മേക്കാടൻ പറഞ്ഞു. പാചക വാതകം തീർന്നാലും ആളുകൾക്ക് പൊതുവേ എളുപ്പത്തിൽ പാചകം ചെയ്യാനാകുന്നതിനാലാണ് പെട്ടെന്ന് കച്ചവടം കൂടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എയർ ഫ്രയർ, മൈക്രോ വേവ് അവൻ എന്നിവയുടെയും വിൽപ്പന കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ‘സ്പെഷ്യൽ വിഭവങ്ങൾ’ തയ്യാറാക്കാൻ, പുക വരാത്തതു കൊണ്ടും ഇൻഡക്ഷൻ കുക്കറിനേക്കാൾ എയർ ഫ്രയറും അവനുമാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസരപ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
