
Perinthalmanna Radio
Date: 14-05-2024
പെരിന്തൽമണ്ണ: കനത്ത ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വേനൽ മഴ ശക്തമായതോടെ കൊടും ചൂടിനും ആശ്വാസമായിട്ടുണ്ട്. ഈ മാസം ആദ്യം മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും പെരിന്തൽമണ്ണയിൽ വേനൽ മഴ കിട്ടാക്കനിയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെയാണ് പെരിന്തൽമണ്ണയിൽ വേനൽ മഴ ലഭിച്ചു തുടങ്ങിയത്. ആദ്യത്തെ മൂന്നു ദിവസങ്ങളിൽ വൈകുന്നേരം ലഭിച്ചിരുന്ന വേനൽ മഴ ഇന്നലെയും ഇന്നുമായി രാവിലെ തന്നെ പെയ്തു തുടങ്ങി. വരും ദിവസങ്ങളിലും വേനൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതോടെ അന്തരീക്ഷം കൊടും ചൂടിൽ നിന്നും തണുപ്പിലേക്ക് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
