
Perinthalmanna Radio
Date: 14-05-2024
കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം കരിപ്പൂരിലിറങ്ങേണ്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. നെടുമ്ബാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടത്.
കനത്ത മഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാദാപുരം മേഖലയില്‍ കനത്ത മിന്നലില്‍ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ മുതല്‍ മലപ്പുറം ജില്ലയില്‍ കനത്ത മഴയാണ്. കനത്ത മഴയും മൂടല്‍ മഞ്ഞും ആണ് കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചത്.
നാല് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ച് വിട്ടത്. ദുബൈ, ദമാം എന്നിവടങ്ങളില്‍ നിന്ന് വന്ന വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ച് വിട്ടത്. കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തി. മൂടല് മഞ്ഞ് കാരണം കരിപ്പൂകരില്‍ ഇറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടത്. ഇത് കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി.
കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറയിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
