
Perinthalmanna Radio
Date: 14-05-2025
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതൽ. പൂർണ്ണമായും ഓൺലൈനായാണ് പ്രവേശന നടപടികൾ. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർസെക്കണ്ടറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴി ഏകജാലകത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.
മെയ് 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 24ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്‍റ്. 10ന് രണ്ടാം അലോട്ട്‌മെന്റും 16ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും.
ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. തുടർന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ