പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം തുടങ്ങി

Share to

Perinthalmanna Radio
Date: 14-05-2025

പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ മലിനജല ശുദ്ധീകരണത്തിനുള്ള ഇഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് (ഇടിപി) നിർമാണം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. നിലവിൽ 9 ഡയാലിസിസ് മെഷീനുകൾ ഇവിടെയുണ്ട്. 24 പേർക്ക് ഡയാലിസിസ് നടത്താൻ സൗകര്യവും ഉണ്ട്. ഇടിപിയുടെ അഭാവമാണ് ഡയാലിസിസിന്റെ ഷിഫ്‌റ്റുകൾ വർധിപ്പിക്കാനുള്ള തടസ്സം. പ്രതിദിനം 10,000 ലീറ്റർ മലിനജലം ശുദ്ധീകരിക്കാനാകുന്ന ആധുനിക പ്ലാന്റാണ് നിർമിക്കുന്നത്. ഗവ. അക്രഡിറ്റഡ് ഏജൻസിയായ ഐആർടിസിക്കാണ് നിർമാണ ചുമതല. 50 ലക്ഷം രൂപയാണ് പദ്ധതിക്ക് ജില്ല പഞ്ചായത്ത് നീക്കിവച്ചിട്ടുള്ളത്.

ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ആധ്യക്ഷ്യം വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ഷീന ലാൽ, ഡോ.എ.കെ.റഊഫ്, ജില്ല പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.പി.ഹാരിസ്, റഹ്മത്തുന്നീസ, എച്ച്എംസി അംഗങ്ങളായ എ.കെ.നാസർ, ഹംസ പാലൂർ, കുറ്റീരി മാനുപ്പ, ഡോ.വി.യു സീതി, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്തഫ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ആർഎംഒ ഡോ.ദീപക് കെ.വ്യാസ് എന്നിവർ പ്രസംഗിച്ചു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *