
Perinthalmanna Radio
Date: 14-08-2024
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി സംസ്ഥാന പാതയുടെ ശേഷിക്കുന്ന ഭാഗത്തെ നവീകരണത്തിന്റെ ഭാഗമായുള്ള കൾവർട്ട് നിർമാണം തുടങ്ങി. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്ന എടയൂർ റോഡ് ജംഗ്ഷനിലാണ് കൾവർട്ട് സ്ഥാപിക്കുന്നത്. കൾവർട്ടുകളും അഴുക്കു ചാലുകളും ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ പുതിയത് നിർമിച്ചും നിലവിലുള്ളവ നവീകരിച്ചും റോഡിലെ വെള്ളക്കെട്ടുകൾക്ക് പരിഹാരം കണ്ടെതിന് ശേഷം റബ്ബറൈസ് ചെയ്ത് നവീകരിക്കും. മാലാപറമ്പ് പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെ എട്ട് കിലോ മീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. പ്രവൃത്തികൾക്കായി 12 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
