19 വർഷങ്ങൾ പിന്നിട്ട് രക്തദാനത്തിന്റെ സ്നേഹപാഠം

Share to

Perinthalmanna Radio
Date: 14-08-2024

അങ്ങാടിപ്പുറം: രക്തദാനത്തിന്റെ 19 നൻമ വർഷങ്ങൾ പിന്നിട്ട് പരിയാപുരം സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. രക്തദാനം ജീവദാനം എന്ന വചനം ഹൃദയത്തിൽ ഏറ്റുവാങ്ങിയ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും പൂർവവിദ്യാർഥികളും നാട്ടുകാരും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് ഇതിനകം നൽകിയത് 2000 കുപ്പി രക്തം.

എൻഎസ്എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് രക്തദാനത്തിന്റെ 19-ാം വാർഷികം സ്കൂളിൽ നടന്നത്. പെൺകുട്ടികൾ ഉൾപ്പെടെ 70 പേരാണ് ഈ വർഷത്തെ ആദ്യ രക്തദാന ക്യാംപിൽ പങ്കാളികളായത്. ഈ വർഷം രണ്ടു രക്തദാന ക്യാംപുകൾ കൂടി സംഘടിപ്പിക്കും.

2005ൽ ജില്ലയിൽ ആദ്യമായി ഹയർ സെക്കൻഡറി തലത്തിൽ രക്തദാന പ്രസ്ഥാനത്തിന് തുടക്കമിട്ടത് സെന്റ് മേരീസ് സ്കൂളിലാണ്. ഇത് മറ്റു വിദ്യാലയങ്ങൾക്കും പ്രചോദനമായി. അന്നുമുതൽ ഇന്നോളം പ്ലസ്ടു വിഭാഗത്തിലെ വിദ്യാർഥികൾ ഈ സ്നേഹപാഠം മറന്നിട്ടില്ല. രക്തദാന മികവിന് നിരവധി പുരസ്കാരങ്ങളും വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.

സ്കൂളുമായി ബന്ധപ്പെടുന്നവർക്കെല്ലാം യഥാസമയം രക്തം എത്തിച്ചു നൽകാൻ സേവ്യർ എം.ജോസഫ്, പി.കെ.നിർമൽ കുമാർ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സേവന വിഭാഗവും ഉണ്ട്. അധ്യാപകരായ മനോജ് കെ.പോൾ, ജോർജ് ജേക്കബ്, നിഷ ജെയിംസ്, അനധ്യാപകരായ സാബു കാലായിൽ, അഖിൽ സെബാസ്റ്റ്യൻ എന്നിവർ രക്തം നൽകി കുട്ടികൾക്ക് മാതൃകയായി. സ്കൂളിലെ ജീവനക്കാരനായ സാബു കാലായിൽ 50-ാമത് രക്തദാനം നിർവഹിച്ച് സ്കൂളിന് അഭിമാനമായി. പിടിഎ പ്രസിഡന്റ് സാജു ജോർജ്, പ്രിൻസിപ്പൽ പി.ടി.സുമ, ഡോ. മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *