
Perinthalmanna Radio
Date: 14-08-2025
പെരിന്തൽമണ്ണ: ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മാനത്തുമംഗലം– ഓരാടംപാലം ബൈപാസും വൈലോങ്ങര ഒരാടംപാലം ബൈപാസും ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാതയും ഉടൻ യാഥാർഥ്യമാക്കുക, ദേശീയപാതയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ– മങ്കട മണ്ഡലം കമ്മിറ്റികൾ ചേർന്ന് അങ്ങാടിപ്പുറത്ത് റാലിയും ധർണയും സംഘടിപ്പിച്ചു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം ജില്ലാ കമ്മിറ്റി ഏറ്റെടുക്കുമെന്നും സമരം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അൽപ്പാക്കുളത്തിനു സമീപം ആരംഭിച്ച റാലി അങ്ങാടിപ്പുറം ജംക്ഷനിൽ സമാപിച്ചു. പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം ആധ്യക്ഷ്യം വഹിച്ചു. ജില്ലാ നേതാക്കളായ പി.ടി.എസ് മൂസു, ഏർബാദ് അസീസ്, അക്രം ചുണ്ടയിൽ, വനിതാ വിങ് സെക്രട്ടറി ജമീല ഇസ്സുദ്ദീൻ, അങ്ങാടിപ്പുറം യൂണിറ്റ് പ്രസിഡന്റ് ജബ്ബാർ, മണ്ഡലം സെക്രട്ടറി മനോജ് മേലാറ്റൂർ, അസീസ് മുല്ലപ്പള്ളി, സമദ് ചോക്ലേറ്റ്, ഗഫൂർ പാലപ്ര, മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി, വാക്കാട്ട് അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
