
Perinthalmanna Radio
Date: 14-08-2025
പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ കാത്തിരിപ്പിനൊടുവിൽ മെമു സർവീസ് ആരംഭിക്കുമ്പോൾ ഏറെ പ്രതീക്ഷകളും ഒപ്പം കുറെ ആശങ്കകളും. പാതയിലെ യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. പാതയിലെ എല്ലാ സ്‌റ്റേഷനുകളിലും മെമു സർവീസിന് ആവശ്യമായ പ്ലാറ്റ്ഫോമിന്റെ നിർമാണവും പാതയിലെ വൈദ്യുതീകരണവും വിജയകരമായ ട്രയൽ റണ്ണും ഉൾപ്പെടെ എല്ലാ മുന്നൊരുക്കങ്ങളും നടത്തി ബന്ധപ്പെട്ട അധികൃതർ കഴിഞ്ഞ മാർച്ചിൽ റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നതാണ്.
ഫെബ്രുവരി 16ന് ട്രയൽ റൺ നടന്നപ്പോൾ ദിവസങ്ങൾക്കകം സർവീസ് തുടങ്ങിയേക്കുമെന്ന് അധികൃതർ പ്രതീക്ഷ നൽകിയിരുന്നതാണ്. മെമു സർവീസിന്റെ ട്രയൽ റണ്ണിനെ അന്ന് വിവിധ സ്‌റ്റേഷനുകളിൽ ഏറെ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് യാത്രക്കാർ സ്വീകരിച്ചത്. മേഖലയിലെ എംപിമാരും മറ്റു ജനപ്രതിനിധികളും റെയിൽവേ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവിധ കൂട്ടായ്മകളും ഈ വിഷയത്തിൽ ശക്തമായ സമ്മർദം നടത്തിയിരുന്നു.
പുതിയ രാത്രികാല ട്രെയിൻ സർവീസ് രാത്രി ഒൻപതരയ്ക്ക് ശേഷമായിരുന്നു പ്രതീക്ഷിച്ചിരുന്നതും ആശിച്ചിരുന്നതും. കാരണം 8.15ന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് നിലവിൽ ട്രെയിൻ സർവീസ് ഉണ്ട്. 20 മിനിറ്റിനു ശേഷമെത്തുന്ന പുതിയ ട്രെയിൻ യാത്രക്കാർക്ക് വലിയ സൗകര്യം നൽകുന്നില്ല. 20 മിനിറ്റിനുള്ളിൽ 2 ട്രെയിൻ പാതയിൽ ഓടിക്കുമോ എന്നു കണ്ടറിയണം. അതേസമയം 8.15ന് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനിന്റെ സമയം 9.30ലേക്ക് മാറ്റിയാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാണു ലഭിക്കുക. ഇതുവഴി രാത്രിയിൽ തിരുവനന്തപുരം വന്ദേഭാരത്, കണ്ണൂർ ജനശതാബ്‌ദി, നിസാമുദ്ദീൻ, പൂർണ, തിരുവനന്തപുരം എക്‌സ്പ്രസ്, കൊച്ചുവേളി, ഓഖ–എറണാകുളം, നാഗർകോവിൽ, തിരുവനന്തപുരം എക്‌സപ്രസ്, യശ്വന്ത്പുര എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെല്ലാം ഷൊർണൂരിലെത്തുന്ന യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുമായിരുന്നു.
നിലമ്പൂരിൽനിന്ന് പുലർച്ചെ ഷൊർണൂരിലേക്കുള്ള സർവീസിൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമേ സ്‌റ്റോപ്പുണ്ടാകൂ എന്നതും യാത്രക്കാർക്ക് ആശങ്ക സൃഷ്‌ടിക്കുന്നതാണ്. മാത്രമല്ല നിലവിലെ സമയക്രമത്തിൽ രാവിലെ ഷൊർണൂരിൽ എത്തുമ്പോഴേക്കും എറണാകുളം മെമു സർവീസ് ഉൾപ്പെടെ വിവിധ കണക്‌ഷൻ ട്രെയിനുകൾ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. ആലപ്പുഴ–കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൽ രാത്രിയിൽ ഷൊർണൂരിൽ നിലമ്പൂർ ഭാഗത്തേക്കുള്ള നൂറുകണക്കിന് യാത്രക്കാർ വന്നിറങ്ങുന്നുണ്ട്. ഇവർക്ക് കണക്‌ഷൻ ലഭിക്കുമെന്നതാണ് വലിയ ആശ്വാസം. മുൻപ് ഇതുമായി ബന്ധപ്പെട്ട‌് രാത്രിയിൽ ഷൊർണൂരിൽ യാത്രക്കാരുടെ ട്രെയ
