പെരിന്തൽമണ്ണ ട്രോമാ കെയർ യൂണിറ്റിന് ആരോഗ്യ മന്ത്രി ഉപഹാരം നൽകി

Share to


Perinthalmanna Radio
Date: 14-08-2025

പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഒട്ടേറെ സേവനങ്ങൾ ചെയ്ത് വരുന്ന
പെരിന്തൽമണ്ണ ട്രോമാ കെയർ വളണ്ടിയർ യൂണിറ്റിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉപഹാരം കൈമാറി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അപകടാവസ്ഥയിലുള്ള 18 മരങ്ങൾ ട്രോമാ കെയർ വളണ്ടിയർമാരാണ് ഏറെ സമയമെടുത്ത് മുറിച്ചു നീക്കിയത്. അപകടങ്ങൾ നടക്കുമ്പോഴും അടിയന്തര ഘട്ടങ്ങളിലും ഇവരുടെ സേവനം ലഭിക്കാറുണ്ട്. മുഴുവൻ സേവനങ്ങളും മുൻനിർത്തിയാണ് മന്ത്രി ജില്ലാ ആശുപത്രിയിൽ എത്തിയ ഘട്ടത്തിൽ പെരിന്തൽമണ്ണ ട്രോമാ കെയർ യൂണിറ്റിന് ഉപഹാരം നൽകിയത്.

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *