
Perinthalmanna Radio
Date: 14-09-2024
പെരിന്തൽമണ്ണ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദേശീയ ഹരിതസേന ക്ലബ്ബ് സീഡ് ക്ലബ്ബുമായി ചേർന്ന് ഒരുക്കിയ ചെണ്ടുമല്ലി തോട്ടത്തിലെ പൂക്കളുടെ വിളവെടുപ്പ് നടന്നു. പ്രഥമാധ്യാപിക ടി.കെ. കുൻസു ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം കൃഷി ഭവനിൽ നിന്ന് വാങ്ങിയ തൈകൾ നട്ടാണ് ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയത്. എൻ.ജി.സി.- സ്ലീഡ് ക്ലബ്ബ് കോഡിനേറ്റർ കെ.ബി. ഉമ, സ്റ്റാഫ് സെക്രട്ടറി എ.പി. നന്ദകുമാർ, സീഡ് ക്ലബ്ബ് സ്റ്റുഡൻ്റ്സ് സെക്രട്ടറി ശിഖ, ക്ലബ്ബംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
