
Perinthalmanna Radio
Date: 14-09-2024
പെരിന്തൽമണ്ണ: നഗരസഭയുടെ എരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ആരോഗ്യ സ്ഥാപനങ്ങൾക്ക് നൽകുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്‌റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരമാണു ലഭിച്ചത്.
എരവിമംഗലം ആരോഗ്യകേന്ദ്രത്തിന് തുടർച്ചയായി രണ്ടാം തവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കെഎഎസ്എച്ച് അംഗീകാരം, ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച കായകൽപ അവാർഡ്, ഇതിന്റെ ഭാഗമായ കമന്റേഷൻ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ എരവിമംഗലം ഹെൽത്ത് സെന്ററിന് ലഭിച്ചിട്ടുണ്ട്. എൻക്യുഎഎസ് അംഗീകാരത്തോടെ 2 ലക്ഷം രൂപ വീതം 3 വർഷം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ലഭിക്കുമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി അറിയിച്ചു.
നിലവിൽ ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ, ജനറൽ ഡോക്‌ടർ, ദന്തഡോക്‌ടർ, കുട്ടികളുടെ ഡോക്‌ടർ, 2 ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്.
എല്ലാ മാസവും ആദ്യ തിങ്കളാഴ്‌ച കാഴ്ച പരിശോധന, ലാബ് സൗകര്യം, മരുന്ന്, പ്രതിരോധ കുത്തിവയ്‌പുകൾ എന്നിവയുമുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന സെന്ററിൽ നിത്യവും 250ൽ ഏറെ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
