നെന്മിനി ഗവ. എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Share to


Perinthalmanna Radio
Date: 14-09-2025

പട്ടിക്കാട് : സംസ്ഥാന സർക്കാരിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി ചെലവിൽ നിർമിച്ച കീഴാറ്റൂർ നെന്മിനി ഗവ. എൽപി സ്‌കൂൾ കെട്ടിടം അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വനജ, എൻ. മുഹമ്മദ്, ബിന്ദു മാത്യു, ടി.പി. രജീഷ്, എ.ഇ.ഒ. ബിന്ദു വയലിൽ, സന്തോഷ് പാറൽ, വിദ്യാഭ്യാസ ഉപഡയറക്ടർ സുരേഷ് കൊളശേരി, ശിഹാബ് വയങ്കര, ജോസ് മോഹൻ ടോം എന്നിവർ സംസാരിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *