
Perinthalmanna Radio
Date: 14-10-2024
പെരിന്തൽമണ്ണ : സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷന് കീഴിൽ ഈ സീസണിൽ സംസ്ഥാനത്താകെ അൻപതിലേറെ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ നടത്തും. ഇതിൽ ഇരുപതിലേറെ എണ്ണം മലപ്പുറം ജില്ലയിലാണ്. നവംബർ മൂന്നിന് പെരിന്തൽമണ്ണ കാദറലി സ്പോർട്സ് ക്ലബ്ബിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി യോഗത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.
വിവിധ ജില്ലകളിൽ നിന്നായുള്ള അൻപതിലേറെ ടൂർണമെന്റുകളുടെ ഷെഡ്യൂൾ സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്ന അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ 75-ലേറെ സെവൻസ് ഫുട്ബോൾ സംഘാടക ക്ലബ്ബുകളുടെ പ്രതിനിധികൾ പങ്കെടുക്കും.
കാദറലി ക്ലബ്ബിൽച്ചേർന്ന സംഘാടകസമിതി യോഗം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹബീബ് റഹ്മാൻ അരീക്കോട്, റോയൽ മുസ്തഫ, സലാവുദ്ദീൻ മമ്പാട്, ഹംസ തിരൂരങ്ങാടി, ആഷിഖ് മഞ്ചേരി, മധു തൃശ്ശൂർ, ശശി തൃശ്ശൂർ, റഷീദ് വയനാട്, വഹാബ് കോഴിക്കോട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികൾ: സി. മുഹമ്മദലി (ചെയ.), പച്ചീരി ഫാറൂഖ് (ജന.കൺ.). വിവിധ ഉപകമ്മിറ്റി ഭാരവാഹികളുമടക്കം 101 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
